Devotional Songs

തിരുമുഖം ചോര ഒഴുകിയാ നീല മിഴികളെ മൂടിയും
https://www.youtube.com/watch?v=NCU_7KGsUXY

തിരുമുഖം ചോര ഒഴുകിയാ
നീല മിഴികളെ മൂടിയും
തിരുസുതൻ ദാഹ വിവശനായി
നാവു താണു പോയ് നീങ്ങവേ
ഹൃദയമോ പിളരും വേദന
നാലു കണ്ണുകൾ കണ്ടു മുട്ടവേ...
എന്നെയും സഹ രക്ഷകേ, ചേർക്കണെ പുത്രനേശുവിൽ.
(തിരുമുഖം)
 
കുരിശിൻ വഴിയിലെ യാത്രയിൽ,
അരികിലായ് അമ്മ നിഴലുപോൽ
ഉഴവു ചാലു പോൽ മുറിവുകൾ,
മേനിയിൽ നീറി നിറയവേ...
വചനമായ് തന്നിൽ വന്നൊരാ ദൈവ പൈതലെ
തഴുകി കൺകളാൽ
എന്നെയും സഹ രക്ഷകേ, ചേർക്കണെ പുത്രനേശുവിൽ...
(തിരുമുഖം)
 
കാൽവരി ബലി വേദിയിൽ,
കുരിശിൻ കീഴിലെ മെഴുതിരി
അന്നവൻ എന്റെ അമ്മയായ്,
തന്നോരാ സ്വന്തം അമ്മയെ...
മടിയിലായ്‌ അമ്മ സൂനുവേ
ചേർത്തു വാടിയ ചെറു പൂവുപോൽ....
എന്നെയും സഹ രക്ഷകേ, ചേർക്കണെ പുത്രനേശുവിൽ...
(തിരുമുഖം)

 






Devotional Songs





Home    |   Devotional Songs    |   Contact Us
Myparish.net Music Production | Powered by myparish.net, A catholic Social Media