Devotional Songs

സ്വർഗം അതാണെൻ ലക്ഷ്യം

 
https://www.youtube.com/watch?v=Z7nC15AGWH4

സ്വർഗ്ഗം അതാണെൻ ലക്ഷ്യം
നിത്യത തന്നിൽ ഞാനും
എത്തും എൻ ഉത്ഥിതൻ ചാരേ
സത്യമാർഗ്ഗത്തിലൂടെ
നിത്യം ചരിച്ചു ഞാനാ
സത്യ ദൈവത്തിലെത്തിടും
ക്രിസ്തു എനിക്കു ജീവനും
മൃത്യു എനിക്കു നേട്ടവും...
                                (സ്വർഗ്ഗം)

അന്ത്യനാളിതിൽ പാരിലാകവേ വിശ്വാസത്തിൻ ദീപ്തി മങ്ങവേ...
അമ്മ കന്യക മേരി  തന്നുടെ
വിമല ഹൃത്തിലോടിയെത്തണം...
സത്യമായവൻ പാവനാത്മനെ
നിത്യതോഴനായ് കൂടെ നല്കിടും...
                               (സ്വർഗ്ഗം)

ലോകം മുഴുവൻ നീതി വിധിക്കായ്‌
ഒരുദിനം അണഞ്ഞിടുന്നു
നോഹതൻ കാലേ പോലെ ആകാതെ
അനുതപിച്ചിരുങ്ങിടേണം
നിത്യമായവൻ കൂടെ ആകുവാൻ
പുത്തനാമൊരു പാരിലാകുവാൻ
                               (സ്വർഗ്ഗം) 


https://www.youtube.com/watch?v=Z7nC15AGWH4

 


 




Devotional Songs





Home    |   Devotional Songs    |   Contact Us
Myparish.net Music Production | Powered by myparish.net, A catholic Social Media