Devotional Songs

എനിക്കായി മുറിവേറ്റവൻ
https://www.youtube.com/watch?v=sEbHJdiFHNc


എനിക്കായ് മുറിവേറ്റ് അവൻ

കുരിശിലന്നു കരഞ്ഞു...

എന്റെ പാപ പരിഹാരത്തിനു വേണ്ടി

കുരിശിൽ പിടഞ്ഞു മരിച്ചു..


പാവന റൂഹാ എന്നിൽ തരണേ

അനുതാപത്തിൻ കണ്ണീർ..

പാപിനിയായ മകളെപ്പോലെ

നാഥനു മുൻപിൽ കരയാൻ..

(എനിക്കായ് മുറിവേറ്റവൻ)


ഊനമറ്റൊരു കുഞ്ഞാടായവൻ

മണ്ണിൽ വന്നു പിറന്നു..

തോലുരിഞ്ഞു മാംസവും അസ്ഥിയും

വേർപെടുവോളം നിന്നു..

(പാവന റൂഹാ)


അവസാന രക്തത്തുള്ളിയും നാഥൻ

കാൽവരി മണ്ണിലൊഴുക്കി..

കറകൾ കഴുകാൻ കറയില്ലാത്തൊരു

തിരു ബലിയായവൻ മാറി..

(പാവന റൂഹാ)

https://www.youtube.com/watch?v=sEbHJdiFHNc

 






Devotional Songs





Home    |   Devotional Songs    |   Contact Us
Myparish.net Music Production | Powered by myparish.net, A catholic Social Media