Devotional Songs

ഓ ദിവ്യകാരുണ്യമേ

https://www.youtube.com/watch?v=2gU0vpPuJ_A


ഓ ദിവ്യകാരുണ്യമേ..

ഓ ദിവ്യ ഭോജനമേ..

നിന്നിൽ ഒന്നാകാൻ

എന്നിൽ വാഴേണമേ..

എന്നിൽ നീ അലിയേണമേ..

നിന്റെ സക്രാരിയായ് ...എന്നെ മാറ്റേണമേ...


പരിശുദ്ധരെക്തം പരിഹാരമായി

പാനീയമായ് തന്നവൻ

പരിശുദ്ധമേനി

ബലിയായി നൽകി

പാപം തെല്ലേശാത്തവൻ


അന്ത്യത്താഴ സന്ധ്യയിലന്നു നീ

ദിവ്യ കൂദാശയിൽ രൂപനായി...

കാൽവരിക്കുരിശിൽ മൂന്നാണികളിൽ

പാപമോചനം ദാനമേകി...

എന്നെയറിയുന്ന എൻ ദൈവമേ

ഞാനിതാ പൂർണ്ണമായ് നൽകിടുന്നു..

എന്നെ നിന്റേതായ്‌ മാറ്റേണമേ...

(ഓ ദിവ്യകാരുണ്യമേ..)


നരനായി മണ്ണിൽ താണിറങ്ങി,

മനുജനു ഭോജനമായ് മാറീ...

നീയാകും ജീവനെനിക്കു നൽകാൻ

താതന്റെ തിരുഹിതം പൂർത്തിയാക്കി...

പാപം പൊറുക്കുന്ന എൻ ദൈവമേ

നീയിതാ എന്നിൽ നിറഞ്ഞീടുന്നു...

ഞാനും നിന്റേതായ്‌ മാറീടുന്നൂ...

(ഓ ദിവ്യകാരുണ്യമേ..)




Devotional Songs





Home    |   Devotional Songs    |   Contact Us
Myparish.net Music Production | Powered by myparish.net, A catholic Social Media