Devotional Songs

https://youtu.be/zkgSFc2-apA

നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍.
തങ്ങളുടെയജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ്‌ മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍.
യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്‌ഷണത്തിനിരുത്തുകയും അടുത്തുചെന്ന്‌ അവരെ പരിചരിക്കുകയും ചെയ്യും.
അവന്‍ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭ്യത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍.
ലൂക്കാ 12 : 35-38

അക്കാലത്ത്‌ നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്‌ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്‌ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്‌ഷപെടും.
ദാനിയേല്‍ 12 : 1

സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു.
വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല.
വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു.
മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി.
അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന്‌ അവനെ എതിരേല്‍ക്കുവിന്‍! എന്ന്‌ ആര്‍പ്പുവിളിയുണ്ടായി.
ആ കന്യകമാരെല്ലാം ഉണര്‍ന്ന്‌ വിളക്കുകള്‍ തെളിച്ചു.
വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.
വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു.
പിന്നീട്‌ മറ്റു കന്യകമാര്‍ വന്ന്‌, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന്‌ അപേക്‌ഷിച്ചു.
അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.
മത്തായി 25 : 1-12

സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന്‌ അഹങ്കാരികളും ദുഷ്‌ടന്‍മാരും വയ്‌ക്കോല്‍ പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്ത വിധം ദഹിപ്പിച്ചുകളയും.
എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്‌. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
മലാക്കി 4 : 1-2



 

Lyrics


പുതിയൊരു പെന്തകൂസ്താ അണഞ്ഞിടുന്നു

സുതനു‌ടെ ആഗമനം അടുത്തിടുന്നു

അരമുറുക്കേണം നമുക്കനുദിനവും

മുഖ്യ ദൂതൻ മിഖായേലിൻ കാലമല്ലയോ...

പാപം പെരുകിടുമ്പോൾ രോഗം വലച്ചിടുമ്പോൾ

ആത്മാവേ തീയായ്‌ നീവന്നിറങ്ങണമേ...

(പുതിയൊരു)

 

എണ്ണയില്ലാ വിളക്കുമായി കാത്തിടാതിനി...

വിവേകികളാം കന്യകളെ പോലെയായിടാം...

മൂന്നിലൊന്നിൽ മുന്തിരിതണ്ടിൽ ഒട്ടി നിന്നിടാം

അവനണയുമ്പോൾ ഫലം നിറഞ്ഞു കാണാൻ...

(പാപം)

 

ചൂള പോലെ കത്തും ദിനം അണഞ്ഞിടുമ്പോൾ...

ദഹിച്ചിടാതങേ നാമം ആരാധിക്കുവാൻ...

ഹോറബിലെ കല്പനകളേ ആനുസരിക്കാം 

അവനണയുമ്പോൾ ഫലം നിറഞ്ഞു കാണാൻ...

(പാപം)




Devotional Songs





Home    |   Devotional Songs    |   Contact Us
Myparish.net Music Production | Powered by myparish.net, A catholic Social Media